Sunday, June 3, 2012

അത്യാധുനിക 'കൂട്ടിക്കൊടുപ്പു' കമ്പനികള്‍പച്ചമലയാളത്തില്‍ കൂട്ടിക്കൊടുപ്പ്എന്നും മാമാപ്പണിഎന്നുമൊക്കെ വിളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ.നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലുമൊക്കെ ശരീരം വിറ്റുജീവിക്കുന്ന സ്ത്രീകള്‍ക്ക് കസ്ടമറെ എത്തിച്ചു കൊടുത്തു കമ്മീഷന്‍ കൈപ്പറ്റി ജീവിക്കുന്ന ചില മനുഷ്യര്‍.ബസ്‌സ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും നഗരത്തിന്റെ ഇടവഴികളിലും അത്യാവശ്യം ‘വീക്ക്നെസ്സ്’ ഉള്ള അല്ലെങ്കില്‍ ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ ‘പൂശാന്‍ മുട്ടി നടക്കുന്ന’ ഇരയെ കണ്ടെത്തി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്ന ബ്രോക്കര്‍മാര്‍ . സമൂഹം ഇവരെ എപ്പോഴും അകറ്റി നിര്‍ത്തുന്നത് അത്രയും നിന്ദ്യമായ തൊഴില്‍ ആണ് അവര്‍ ചെയ്യുന്നത് എന്നത് കൊണ്ടാണ്.മാന്യമായി ജീവിക്കുന്ന ആരും ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ജോലി.ഈ പണിയില്‍ ഏര്‍പ്പെട്ട ആളുകളും പ്രതീക്ഷിക്കുന്നില്ല സാമൂഹ്യമാന്യതയും സ്ടാറ്റസും.
വിദേശങ്ങളില്‍ ഒക്കെ പഠിച്ച് ബിസിനസ് മാനേജ്മെന്റും മറ്റ് അത്യാധുനിക കച്ചവട തന്ത്രങ്ങളും ഒക്കെ വശത്താക്കിയവരുടെ നേതൃത്വത്തില്‍ വലിയ മുതല്‍മുടക്കും,ഗംഭീര പരസ്യങ്ങളും ഗമണ്ടന്‍ ഓഫീസുകളും മറ്റ് സെറ്റപ്പുകളുമായി നേരത്തെ പറഞ്ഞ ഏര്‍പ്പാട്‌ നടത്തിയാല്‍ നാം എന്താണ് അതിനെ വിളിക്കുക..ശാരീരിക സുഖത്തിനായാലും മാനസിക ഉല്ലാസത്തിനായാലും ആണിനു പെണ്ണിനെയും തിരിച്ചും മുട്ടിച്ചു കൊടുക്കുന്ന ഏര്‍പ്പാട് .....വല്ലാതെ വളച്ചു കെട്ടാതെ അതിനു ഏറ്റവും ചേര്‍ന്ന വാക്ക് ‘കൂട്ടിക്കൊടുപ്പ്’ എന്ന് തന്നെ അല്ലെ സാര്‍.
ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം നാട്ടില്‍ വന്നപ്പോള്‍ കാണേണ്ടി വന്ന ചില പരസ്യങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴാണ്.
“നിങ്ങളുടെ ഗേള്‍ ഫ്രാണ്ടിനോടൊപ്പം അവളുടെ കൂട്ടുകാരികളെയും പരിചയപ്പെടൂ.പത്തു പൈസ നിരക്കില്‍ വിളിക്കൂ
ഇത് നാടായ നാടൊക്കെ പതിച്ചുവെച്ച,പത്രങ്ങളിലൂടെയും ടീവിയിലൂടെയും നിത്യം കണ്ടു കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍ ടെലികോം കമ്പനിയുടെ പരസ്യം  
ഇന്നലെ എന്റെ മൊബൈലില്‍ എസ് എം എസ് ആയി വന്ന മറ്റൊരു പരസ്യം ശ്രദ്ധിക്കൂ
Why worry if you do not have friends.Dial 12630…. and enter ID Remya(123…..),Nandana(123…),Rani(404…),Rose(404….)subcharges Rs 10/week and Rs 2 /min.
ഇതൊക്കെ ടെലികോം കമ്പനികളുടെ കിടമത്സരം മൂലമുള്ള പുതിയ പുതിയ കച്ചവട തന്ത്രങ്ങള്‍ എന്നാണ് ന്യായമെന്കില്‍ നമ്മുടെ കുട്ടികള്‍ ഇനി ബിസിനസ് മേനെജ്മെന്റിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കാമാട്ടിപുരയിലേക്ക് പോകുന്നതാവില്ലേ സാര്‍ നല്ലത്.പുരുഷനെ ആകര്‍ഷിക്കാനുള്ള സകല തന്ത്രങ്ങളിലും കാലങ്ങളായി എക്സ്പെര്‍ട്ടുകള്‍ ആയ ഒരു പാട് പേര്‍ ഉണ്ടല്ലോ അവിടെ.അവരുടെ അറിവിനെ അത്യാധുനിക ബിസിനസ് രീതികളുമായി കൂട്ടിയോജിപ്പിച്ചാല്‍ വിപണി കീഴടക്കാനും കച്ചവടം വന്‍ ലാഭത്തിലേക്ക് കുതിപ്പിക്കാനും എളുപ്പമാകുമല്ലോ.
പാതിരാത്രിയില്‍ മുല്ലപ്പൂവും  ചൂടി വിലകുറഞ്ഞ പൌഡറും ഇട്ട് ഇരുട്ടിന്റെ മറവില്‍  ആളെ ക്ഷണിക്കുന്ന തെരുവ് വേശ്യയും,നൂണ്‍ഷോവിനിടയില്‍ തുണ്ട് തിരുകുന്ന സീ ക്ലാസ്സ്‌ തിയേറ്റര്‍കാരനും,പെണ്ണുങ്ങളെ ചളിയില്‍ കുളിപ്പിക്കുന്ന വമ്പന്‍ ചാനലുകാരനും  എല്ലാം പുരുഷന്റെ ലൈംഗീക താല്പര്യങ്ങളെ തൃപ്തിപ്പെടുത്തി/പ്രലോഭിപ്പിച്ച് കാശുണ്ടാക്കുക എന്നതാണല്ലോ  ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതൊക്കെ തെറ്റാണ് എന്നുപോലും പറയാന്‍ ആവാത്ത രീതിയില്‍ ഈ മാലിന്യക്കൊഴുപ്പുകളില്‍ ലയിച്ചും രസിച്ചും കിടക്കുന്ന നമുക്ക്‌ എങ്ങനെയാണ് സാര്‍ പാശ്ചാത്യരുടെ ജീവിത രീതികളെ കുറ്റപ്പെടുത്താനുള്ള അവകാശം.
ധാര്‍മ്മികത,മൂല്യങ്ങള്‍,കുടുംബ ഭദ്രത തുടങ്ങിയ ചിലവാക്കുകള്‍ നമുക്ക്‌ പ്രസംഗത്തിലും എഴുത്തിലും ഒക്കെ വെറുതെ നിരത്താനുള്ള ഉഡായിപ്പ്  മാത്രമല്ലെ.
കൊട്ടും,ടൈയും കെട്ടി ലൈസന്‍സോടെ കൂട്ടിക്കൊടുപ്പിന്റെ പരസ്യങ്ങള്‍ കണ്ടിട്ടും പ്രതിഷേധിക്കുന്നത് പോയിട്ട് അമ്പരക്കാന്‍ പോലും കഴിയാത്ത അത്രയും ആരുടെയൊക്കെയോ വിധേയരോ അടിമകളോ ആയിപ്പോയല്ലോ നാം....മഹത്തായ പൈതൃകം ഉള്ള ഒരു നാടിന്റെ മക്കള്‍.  

13 comments:

 1. എല്ലാ വൈകല്യങ്ങളും സമൂഹത്തില്‍ പ്രശ്നമാകുന്നത് മറ്റുള്ളവര്‍ അറിയുന്നു എന്നുള്ള കാരണം കൊണ്ടാണ് ...... അവനവന്‍റെ ഇഷ്ടക്കെടുകൊണ്ട് പ്രതികരിക്കുന്ന വൈകല്യങ്ങള്‍ വളരെ കുറവാണ് ...... കാരണം ആരും അറിയില്ലെങ്കില്‍ സമൂഹത്തിലെ 'അനാവശ്യങ്ങള്‍ ' പലതും വ്യക്തിപരമായ 'ആവശ്യങ്ങള്‍' ആകുന്നു ...... സ്വകാര്യത കൂടുംതോറും സമൂഹം അറിയാതെ വ്യക്തിപരമായ അനാവശ്യ (?) സ്വാതന്ത്ര്യം ഉപയോഗിക്കപ്പെടാനുള്ള അവസരങ്ങള്‍ കൂടുന്നു ..... പണ്ട് ലാന്‍ഡ്‌ ഫോണ്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ അത് പൊതുവായ ഓര്‍ സ്ഥലത്ത് ഇരുന്നപ്പോള്‍ അതുവഴിയുള്ള സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പരിധികള്‍ ഉണ്ടായിരുന്നു ..... ഇന്ന് മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ നമുക്ക് സ്വകാര്യത എവിടെ കിട്ടുമോ അവിടെ ഇരുന്നു പരസ്പരം കണ്ടു സംസാരിക്കാന്‍ അവസരം ഉണ്ടാകുന്നു ..... അതുപോലെ തന്നെയാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങളും .... ഫേസ്ബുക്കില്‍ കൂടി വളരുന്ന 'വിവാഹാനന്തര ഓണ്‍ലൈന്‍ പ്രണയങ്ങള്‍ ', വികാര വിചാര കൈമാറ്റങ്ങള്‍ അങ്ങിനെ സാമൂഹികമായും സാംസ്കാരികമായും തെറ്റ് എന്ന് പൊതു സമൂഹം വിലയിരുത്തിയ പലതും സമൂഹം കാണാതെ ചെയ്യാനുള്ള അവസരം ലഭിക്കുന്നു ..... ഇന്ന് വിവരസാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത് അത് വികസിപ്പിച്ചപ്പോള്‍ ഉദ്ദേശിച്ച തലത്തില്‍ നിന്നും ഒരുപാട് വ്യത്യസ്തമായ തലത്തില്‍ തന്നെയാണ് ..... എല്ലാത്തിനും പിന്നില്‍ കച്ചവട ലക്‌ഷ്യം മാത്രം ..... കൂട്ടിക്കൊടുപ്പു മുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ വരെ അതീവ രഹസ്യമായി ആസൂത്രണം ചെയ്യാന്‍ ഇത്തരം കച്ചവട തന്ത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവസരം ഒരുക്കി കൊടുക്കുന്നുണ്ട് എന്നത് അപകടകരമായ ഒരു വസ്തുതയാണ് ...... അവസരം ഉണ്ട് എന്നതാണ് പലതും ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് ...... പലതിനും അവസരം ഇല്ലാതാക്കിയിരുന്നത് സാംസ്കാരികത നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ..... പക്ഷെ സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം അത്യാധുനിക കൂട്ടിക്കൊടുപ്പു കമ്പനികള്‍ വലിയൊരു പിന്‍വാതില്‍ തുറന്നു നല്‍കുന്നു ...... അറിഞ്ഞോ അറിയാതെയോ നമ്മളും അതില്‍ ഭാഗമാകുന്നു .......!!!

  ReplyDelete
 2. നല്ല പോസ്റ്റ്‌ ......നജൂക്ക ..നമ്മള്‍ പുരോഗതി നേടിയിരിക്കുന്നു ..ചാവേറുകള്‍ ഉണ്ട് ഇവടെ ..രാഷ്ട്രീയ ചാവേറുകള്‍ ..അവരില്‍ ഒരാള്‍ ഈ ഉഡായിപ്പിനെതിരെ ഒന്ന് തുമ്മിയിരുന്നെങ്ങില്‍ .......

  ReplyDelete
 3. നല്ലൊരു പോസ്റ്റ് തന്നെ സമൂഹവും സര്‍ക്കാരുകളും ഇതിനെതിരെ ശക്തമായ നടപടികള്‍ എടുത്തെ തീരൂ...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഒരു വിനോദ സന്ജരിയെ പോലെ ഞാന്‍ വല്ല്പോഴും നാട്ടിലെത്തുമ്പോള്‍ എത്തിയ സന്തോഷത്താല്‍ സുഹ്ര്ത്തുക്കളെയും - കുടുംബങ്ങളെയും കാണാന്‍ യാത്രയാവും അങ്ങിനെ ഒരു യാത്രയില്‍ ഞാന്‍ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നില്‍കുമ്പോള്‍ ഒരു സ്ത്രീ അല്പം മുടന്തു എന്റെ അരികില്‍ നിന്ന് മെല്ലെ മൊബൈല്‍ എടുത്തു സംസാരിക്കാന്‍ തുടങ്ങി കണ്ണുകള്‍ പല വഴിക്ക് നീങ്ങുന്നു ഞാന്‍ അവളറിയാതെ സംസാരം ശ്രദ്ധിച്ചു . അവള്‍ മൊബൈലില്‍ വഴി പറഞ്ഞ സ്ഥലം ഞാന്‍ പിന്തുടര്‍ന്ന്. മാവൂര്‍ റോഡ്‌ K Y ടൂറിസ്റ്റ് ഹോമിനു മുന്നിലെ റോഡില്‍ അവള്‍ നിന്ന് അപ്പോഴേക്കും അവള്‍ക്കു വേണ്ടി ഒരു ഓട്ടോ വന്നു ഓട്ടോ ഡ്രൈവര്‍ അവള്‍ക്കു എന്ടോക്കെയോ നിര്‍ദേശങ്ങള്‍ നല്‍കി. മഞ്ഞ സാരി ഉടുത്തു സുന്നരിയായ ഒരു യുവതി അതില്‍ നിന്ന് ഇറങ്ങി അവര്‍ നടക്കാന്‍ തുടങ്ങി അവര്‍ക് പിറകെ വിളികാത്ത ഒരു അധിതിയായ്‌ ഞാന്‍ നടന്നു ഫോക്കസ് മാളിലേക്ക് കയറി അവിടെ ഒരു സുന്നരിയായ പെണ്‍കുട്ടി അവരെ കാത്തു നില്‍കുന്നു അവളോട്‌ അവര്‍ എന്തൊക്കെയോ സംസാരിച്ചു വീണ്ടും ഫോണ്‍ ചെയ്തു പത്തു മിനുറ്റ കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ വന്നു അവര്‍ വീണ്ടും പുറത്തു ഇറങ്ങി ഓട്ടോയില്‍ കയറി ഞാന്‍ എന്റെ ബൈക്ക് എടുത്തു അവര്‍ക് പിറകെ പോകാന്‍ തുടങ്ങി പാളയം സ്ടന്റില്‍ എത്തി അവിടുന്ന് അവര്‍ ഒരു ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക് കയറി. പത്തു മിനുറ്റ് ഞാന്‍ വെയിറ്റ് ചെയ്തു എന്റ ക്ഷമ നശിച്ചു ഞാന്‍ ആ വീടിലേക്ക് കയറി ബെല്‍ അടിച്ചു ഒരാള്‍ വന്നു ഡോര്‍ തുറന്നു ഞാന്‍ വഴി ചോതിക്കാന്‍ എന്നോണം സംസാരിച്ചു അയാള്‍ എന്നെ ഒഴിവാക്കാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു , എനിക്ക് മന്സിലായ്‌ അവിടെ നടക്കുന്നത് കൂട്ടി കൊടുപ്പ് ആണെന്ന് , ഞാന്‍ ഇറങ്ങി എനിക്ക് ആ പെണ്‍കുട്ടിയെ കാണാന്‍ ഉള്ള വാശി കൂടി ഞാന്‍ കാത്തിരുന്നു ഒന്നര മണിക്കൂറിനു ശേഷം ആ പെണ്‍കുട്ടിയും മറ്റൊരു പ്രയമായ്‌ ചേച്ചിയും നടന്നു വരുന്നു പെണ്‍കുട്ടി ക്ഷീണിത ആയിരുന്നു എനാല്‍ ആ ഭാവം നടിക്കുനില്ല ഞാന്‍ അവളെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു അവളെ സ്ടന്റില്‍ നിര്‍ത്തി വഴി പറഞ്ഞു സ്ത്രീ മടങ്ങി ഞാന്‍ മെല്ലെ ആ പെണ്‍കുട്ടിക് അരികിലേക്ക് നീങ്ങി പറഞ്ഞു എങ്ങിനെ ഉണ്ടായിരുന്നു അവരൊക്കെ എനിക്കറിയുന്ന ആളുകള്‍ ആണ് എന്ന് ഞാന്‍ വെറുതെ തട്ടി വിട്ടു .പോരാഞ്ഞ് അവളുടെ മുഖം വല്ലാതെ വാടി തുടങ്ങി അവളുടെ പ്രശ്നങ്ങള്‍ അറിഞ്ഞപോള്‍ ഞാന്‍ അവളെ ഒനും പറയാതെ വിട്ടു അനേഷണം അവളുടെ വീട് വരെ എത്തി ഒരു അധിതിയെ പോലെ ഞാന്‍ ആ വീടിലെ കാര്യങ്ങള്‍ തിരക്കി അവള്‍ പറഞ്ഞു ഇനി പോകില്ലനു അവളില്‍ നിന്ന് കൂട്ടി കൊടുപ്പിന്റെ ഉറവിടം കണ്ടെത്തി ഞാനും എന്റെ സുഹ്ര്ത്ത് നല്ലളം എസ്സ് ഐ ഗോപിയും ,മറ്റു പോലീസുകാരും , ക്ഞ്ഞ്ച്ചവിന്റെയും മയക്കുമാരുന്റെയും വേശ്യകളുടെയും കേന്ദ്രം കണ്ടെത്തി , ജീവിതം ദുസ്സഹ മാകുമ്പോള്‍ മാതാപിതാക്കള്‍ പോലും അറിയാതെ ജോലിക്ക് എന്ന് പറഞ്ഞു കയ്നിരയെ കാശുമായ്‌ വരുന്ന മക്കളെ സ്നേഹത്തോടെ കയറ്റി ഇരുത്തി സന്തോഷിക്കുമ്പോള്‍ എവിടുന്നു കിട്ടി കാശു എന്ന് ചോതികന്‍ മടിക്കല്ലേ നിങ്ങള്‍

  ReplyDelete
 6. നല്ലൊരു പോസ്റ്റ് ...എനിക്ക് മനസിലാവാത്തത് കേരളത്തിലെ ആണുങ്ങളെല്ലാം തന്നെ പൂശാന്‍ മുട്ടി നടക്കുകയാണോ, എവിടെ നോക്കിയാലും അശ്ലീലം മാത്രം..എന്തുകൊണ്ടാണ് ഇങ്ങനെ...

  ReplyDelete
 7. നല്ല ലേഖനം ..സംശയമില്ല..ഇതേ മെസ്സേജ് തന്നെയാണ് എനിക്ക് നാട്ടില്‍ പോയപ്പോഴും വന്നത്. അന്ന് ഇതേ അഭിപ്രായം ഞാനും പറഞ്ഞു പോയി.

  പിന്നെ ഒരു ചെറിയ വിയോജിപ്പ് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു , ഇത്തരം വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ ഒന്നുകില്‍ അവ്യക്തമായിരിക്കണം, അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ അതെ വേഷം കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ , അതുമല്ലെങ്കില്‍ കാര്‍ട്ടൂണ്‍ / മറ്റ് വരകളോ ആയിരിക്കുകയായിരിക്കും നല്ലത്. അല്ലെങ്കില്‍ ഈ പറഞ്ഞ പരസ്യ കമ്പനിയുടെ തന്നെ കൊടുത്താലും അധികമാകില്ല. പക്ഷെ മേലെ കൊടുത്ത പോലെ ഒരു സ്ത്രീയുടെതും ആകാന്‍ പാടില്ലായിരുന്നു. ആ സ്ത്രീ ചിലപ്പോള്‍ നമുക്ക് പരിചയമില്ലാത്ത ആരെങ്കിലുമാകാം, പക്ഷെ മറ്റ് ചിലര്‍ക്ക് പരിചയമുള്ള മാന്യമായി ജോലി ചെയ്തു കുടുംബം പോറ്റുന്ന വല്ലവരുമാനെങ്കില്‍..നമ്മള്‍ അറിഞ്ഞു കൊണ്ട് ഇത്തരം കാര്യങ്ങളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ..

  ആശംസകള്‍

  ReplyDelete
 8. പ്രവീണ്‍ പറഞ്ഞത് അംഗീകരിക്കുന്നു...ഈ ഫോടോ ലഭിച്ച ലിങ്ക് http://www.guardian.co.uk/business/2011/nov/21/vodafone-12bn-indian-mobile-phone-bill

  ReplyDelete
 9. കാലം ഇത്തരാധുനികതയിലേക്കെന്ന്   അഹോരാത്രം എഴുതിവിടുമ്പോൾ ഇത്തരം സമൂഹിക പ്രശനങ്ങൾ ആരും കാണാതെ പോകുന്നു
  നല്ല പോസ്റ്റ്
  ആശംസകൾ

  ReplyDelete
 10. സംസ്കാരത്തിന്റെ ആഗോളീകരണം. ഇങ്ങിനെയൊക്കെയായാലേ വികസിതരാജ്യമാവൂ. (ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം:- നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം മാറ്റിക്കൊള്ളും)

  ReplyDelete
 11. ആഗോളീകരണംകരണത്തിന്റെ ദോഷം തന്നെയാണിത് .തെറ്റും ശരിയും വേര്‍തിരിക്കാന്‍ ആവാത്ത രീതിയില്‍ സമൂഹം മാറുകയാണ് .ചുണ്ടു പലക ആകെണ്ടവര്‍ പോലും വ്യാവസായിക താല്‍പര്യങ്ങളില്‍ പെട്ടു പോയിരിക്കുന്നു

  ReplyDelete
 12. നമ്മള്‍ പലപ്പോഴും അന്യന്‍ എന്ത് ചെയ്തു എന്നറിയാനുള്ള ഒരു വല്ലാത്ത ജിജ്ഞാസ വെച്ച് പുലര്‍ത്തുന്നവര്‍ ആണ് ..നമ്മില്‍ പലര്‍ക്കും സദാചാരം തലക്ക് പിടിക്കുന്നത്‌ .നമ്മുടെ കയ്യില്‍ ഒതുങ്ങാതെ വരുമ്പോഴാണ് .. ഈ വലിയ വായില്‍ വര്‍ത്തമാനം പറയുന്നവര്‍ എത്രപേര്‍ എല്ലാ സൌകര്യവും ഒത്തു കിട്ടിയാല്‍ വേണ്ടെന്നു വെക്കും .. നന്നാവേണ്ടത്അല്ലെങ്കില്‍ നന്നക്കേണ്ടത് എന്താണെന്ന് തിരിച്ചരിവുണ്ടാവണം. മനസ്സുകൊണ്ട് ഏറെ മോഹിച്ചു തനിക്ക് കിട്ടില്ലെന്കില്‍ ദുഷിക്കുക എന്നുള്ളത് കേരളീയ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു .. എന്തും ചെയ്യാന്‍ മടിയില്ലാത്ത അന്തസ്സ് കെട്ട ഒരു സമൂഹത്തില്‍ ഇതും ഇതിലപ്പുറവും നടക്കും ..പക്ഷെ വിമര്‍ശിക്കുന്ന നമ്മളും കേള്കുന്നവരും ആദ്യം മനസ്സിലാക്കേണ്ടത് ആത്മാര്‍ഥമായി അങ്ങിനെ പായാന്‍ നമുക്ക് കഴിയുന്നുണ്ടോന്നാണ് .. വ്യഭിചാരം ഇന്ന് ഡേറ്റിംഗ് എന്ന ഓമനപ്പേരില്‍ അറിയപെടാന്‍ തുടങ്ങിയിരിക്കുന്നു ..പക്ഷെ നിങ്ങളില്‍ പലരും മനസ്സുകൊണ്ട് ചെയ്യുന്നതെന്താണെന്ന് ആദ്യം സ്വയം ഒന്നോര്‍ക്കുക .. ശാരീരിക ബന്ധം മാത്രമല്ല അപഥ സഞ്ചാരം എന്നറിയുക ആദ്യം നമ്മുടെ ഭാഗം നന്നാക്കുക ..എന്നിട്ട് നാട് നന്നാക്കാം ..

  ReplyDelete
 13. well, visit www.prakashanone.blogspot.com

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ