Thursday, April 12, 2012

“എനിക്ക് വേണ്ടി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുക"

“എന്റെ കയ്യില്‍ നീയും ചെറിയ കുഞ്ഞും ഒത്തുള്ള ഒരു ചെറിയ ഫോട്ടോ ഉണ്ട്.എനിക്ക് വേണ്ടി യുര്‍ക്ക(YURKA)യെ  മുത്തമിടുക.അവനു വായിക്കാന്‍ അറിയില്ല എന്നത് നല്ലത് തന്നെ.ഞാനെന്റെ മകളെ കുറിച്ച് വല്ലാതെ ആശങ്കാകുലനാവുന്നു.നമ്മുടെ മകനെ കുറിച്ച് ഒന്നോ രണ്ടോ വാക്കുകള്‍ എഴുതുക.അവന്‍ വളര്‍ന്നിരിക്കും.അവനെന്നെ അറിയില്ല. എനിക്ക് വേണ്ടി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുക “
സ്റ്റാലിന്റെ ഭരണകാലത്ത് തടവിലാക്കപ്പെടുകയും വധശിക്ഷ നല്‍കപ്പെടുകയും ചെയ്ത എഴുത്തുകാരനായ നിക്കൊളായ് ബുഖാറിന്‍ എഴുതിയ ഈ കത്ത് തന്റെ പ്രിയതമ അന്നാ മിലൈ ലോവ്ന ലാറിനക്ക് ലഭിക്കുന്നത് അന്‍പത്തിനാല് വര്‍ഷത്തിനു  ശേഷമാണ് അപ്പോഴേക്കും അവര്‍  വൃദ്ധയായി മാരക രോഗം ബാധിച്ചു മരണക്കിടക്കയില്‍ ആയിരുന്നു.. ബുഖാറിന്റെ ഭാര്യ ആയതിന്റെ പേരില്‍ ഭരണ കൂടത്തിന്റെ നോട്ടപ്പുള്ളിയായ മക്കളെ പോറ്റാന്‍ ഏറെ പാട് പെട്ട അന്ന.
ബുഖാറിന്റെ വിചാരണ തുടങ്ങുന്നതിന് ഒമ്പത് മാസം മുമ്പ് അന്നയും അറസ്റ്റ്‌ ചെയ്യപ്പെട്ടു.ജയിലുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും പിന്നീട് സൈബീരിയയിലേക്ക് നാട് കടത്തപ്പെട്ടും നീണ്ട ഇരുപതു വര്‍ഷങ്ങളാണ് അവര്‍ സഹിച്ചത് ഒരു വയസ്സുണ്ടായിരുന്ന മകന്‍ യൂറി  ഈ കാലമത്രയും മറ്റൊരു കുടുംബപ്പേരില്‍ പല വീടുകളിലും അനാഥാലയങ്ങളിലുമായി കഴിച്ചു കൂട്ടി.ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ അമ്മയും മകനും തമ്മില്‍ കണ്ടു മുട്ടുന്നത്.
അറിയപ്പെടുന്നവരും അതിലേറെ അറിയപ്പെടാതെ ഒടുങ്ങിപ്പോയവരുമായ ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങളുടെ ചരിത്രമാണ് മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രം.സ്വന്തം കാര്യം നോക്കി നല്ല കുട്ടികളായി ഒന്നിലും ഇടപെടാതെ ജീവിച്ചിരുന്നെങ്കില്‍ ഇവര്‍ക്കൊക്കെ നാമൊക്കെ അനുഭവിക്കുന്നത് പോലെ സ്വസ്ഥവും സന്തോഷവുമായി കഴിയാമായിരുന്നു.സ്വേചാധിപതികളെയും മര്‍ദ്ദക ഭരണകൂടങ്ങളെയും എതിര്‍ക്കാനും വിമര്‍ശിക്കാനും നില്‍ക്കുന്നതിനു പകരം അവരെ സ്തുതിക്കാനും പുകഴ്ത്താനും നിന്നിരുന്നുവേന്കില്‍ പട്ടും  വളയും വാങ്ങി  തലമുറകള്‍ക്കുള്ള സമ്പാദ്യവും നേടി വീട്ടില്‍ ഇരിക്കാമായിരുന്നു.സുഖ സമൃദ്ധിയില്‍ ഭാര്യയുമൊത്തു സല്ലപിച്ചും മക്കളെ എല്ലാ ആര്‍ഭാടത്തോടെ വളര്‍ത്തിയും അല്ലലും അലട്ടുമില്ലാതെ ..........
എന്ത് കൊണ്ടാണ് ചില മനുഷ്യര്‍ ഇങ്ങനെ ദുരിതം ചോദിച്ചു വാങ്ങുന്നത്.ചുറ്റുമുള്ള ലോകത്ത് നടക്കുന്ന അക്രമവും അനീതിയും അവരെ ക്ഷുഭിതരാക്കുന്നത്.വാക്കുകളിലൂടെയും എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അധികാരികളുടെ കണ്ണിലെ കരടായി മാറുകയും ഒളിവു ജീവിതവും പാലായനവും പിന്നെ തടവറകളിലേക്ക് വലിച്ചെറിയപ്പെട്ട്  കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍  കഴുമരത്തിലേക്ക് നിര്‍ഭയം കയറി ചെല്ലുകയും ചെയ്യുന്നവര്‍.
തടവറയില്‍ അനുഭവിക്കുന്നതിലും വലിയ ദുരിതം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന അവരുടെ പ്രിയപ്പെട്ടവര്‍ .മാതാപിതാക്കള്‍ സഹോദരങ്ങള്‍,ഭാര്യ,മക്കള്‍ .......സമൂഹത്തിന്റെ കുത്തു വാക്കും അധികാരികളുടെ നിരന്തരമായ ചോദ്യം ചെയ്യലും അരക്ഷിതരാക്കി തീര്‍ക്കുന്ന ജീവിതം.....  
നാം മറന്നു കളഞ്ഞിരിക്കുന്നു അവരെ ഇന്നത്തെ ചാചാനലുകളുടെയും പത്രക്കാരുടെയും മുന്നില്‍ കൊണ്ടാടപ്പെടുന്ന വിപ്ലവമല്ല.അറിയപ്പെടാതപോയ ഒരു പാട് മനുഷ്യ സ്നേഹികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം
സുഖലോലുപതയില്‍ മുങ്ങി കുളിച്ചു പ്രവാചക പുണ്യം വിളമ്പുന്ന മത പണ്ഡിതന്മാര്‍ ഓര്‍ക്കുന്നില്ല ലോകത്ത്  ഓരോ പ്രവാചകനും അനുഭവിക്കേണ്ടി വന്ന കൊടും പീഡനങ്ങളുടെ ചരിത്രം.ദുരിതങ്ങള്‍ അനുഭവിച്ച അതാത് കാലത്തെ ദുര്‍ബലരെ ചേര്‍ത്ത് നിര്‍ത്തി അധികാരി വര്‍ഗ്ഗത്തിന് നേരെ നെഞ്ചു വിരിച്ചു ഗര്ജ്ജിച്ചതിന്റെ പേരില്‍.
അധികാരത്തിന്റെ തണലില്‍ സമ്പത്ത്  കുന്നു കൂട്ടുന്ന രാഷ്ട്രീയ നേതാവ് ചിന്തിക്കുന്നില്ല സ്വാതന്ത്ര്യത്തിനായി പോരാടി ശരീരം  ചതഞ്ഞു കലങ്ങി ചോര തുപ്പി ഒടുങ്ങിപ്പോയ നൂറു നൂറു പാവങ്ങളെ കുറിച്ച്.തെരുവില്‍ വലിച്ചെറിയപ്പെട്ട അവരുടെ കുടുംബങ്ങളെ കുറിച്ച്.
നാം അറിയാതെ പോയ ഓര്‍ക്കാതെ പോയ ഇങ്ങനെ ഒരുപാട് ത്യാഗികളെ സ്മരിക്കാന്‍ പ്രത്യേക ദിനങ്ങളോ ആഘോഷങ്ങളോ ഉണ്ടാവില്ല എന്നാലും ഇവരൊക്കെ സ്വന്തം ജീവിതം ബലി നല്‍കിയാണ് നാം ഇന്നനുഭവിക്കുന്ന എല്ലാ സൌകര്യങ്ങളും നമുക്ക് നേടി തന്നത് എന്ന് വെറുതെ എങ്കിലും ഇടക്കൊന്നു ഓര്‍ക്കുക ....നന്ദി പൂര്‍വ്വം..

11 comments:

 1. മനസ്സില്‍ തട്ടിയ കുറിപ്പ്. ഹ്രദയ ഭേദകമായ കാഴ്ചകളാണ് ഇവിടെ എഴുതി വെച്ചത്. ബലി നല്‍കിയ ജീവിതങ്ങള്‍ക്ക് ഒരു ബാഷ്പാഞ്ചലി.

  ReplyDelete
 2. നന്നായി എഴുതി.
  നമുക്ക് മുന്‍പേ നടന്ന്, കാടും പടലയും വെട്ടി, കല്ലും മുള്ളും നീക്കി പുതിയൊരു പാത തെളിച്ചു തന്ന് വഴിയൊരുക്കിത്തന്നവരെ ഓര്‍ക്കുക.

  ReplyDelete
 3. ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ചില സംഭവങ്ങള്‍ .....മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ചില വിതുമ്പലുകള്‍ ....പലരും സഹിച്ച ത്യാഗം അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ഒരിക്കലും ആലോചിക്കാറില്ല ....തളികയില്‍ വെച്ച് തന്ന സുഖം അനുഭവിക്കുന്നവര്‍ പൂര്‍വ്വീകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചിന്തിയ ചോരയും കാണാതെ പോവുന്നു ...അതെ മനുഷ്യന്‍ നന്ദി കേടിന്റെ പര്യായമാവുന്നു ...അതിലൂടെ തിന്മ തഴച്ചു വളരുന്നു ....മാപ്പര്‍ഹിക്കാത്ത ആ മറവിയാണ് ..സമസ്ത മേഖലകളിലും ഇന്ന് ഗ്രസിച്ച മൂല്യ ശോഷണത്തിന്റെ പ്രധാന ഹേതു ....നന്ദി നജു നല്ലോരോര്‍മ്മ പ്പെടുതലിനു ....

  ReplyDelete
 4. മുഹമ്മദ്‌ കുട്ടി മാവൂര്‍ ......Thursday, April 12, 2012 6:59:00 PM

  ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ചില സംഭവങ്ങള്‍ .....മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ചില വിതുമ്പലുകള്‍ ....പലരും സഹിച്ച ത്യാഗം അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ഒരിക്കലും ആലോചിക്കാറില്ല ....തളികയില്‍ വെച്ച് തന്ന സുഖം അനുഭവിക്കുന്നവര്‍ പൂര്‍വ്വീകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചിന്തിയ ചോരയും കാണാതെ പോവുന്നു ...അതെ മനുഷ്യന്‍ നന്ദി കേടിന്റെ പര്യായമാവുന്നു ...അതിലൂടെ തിന്മ തഴച്ചു വളരുന്നു ....മാപ്പര്‍ഹിക്കാത്ത ആ മറവിയാണ് ..സമസ്ത മേഖലകളിലും ഇന്ന് ഗ്രസിച്ച മൂല്യ ശോഷണത്തിന്റെ പ്രധാന ഹേതു ....നന്ദി നജു നല്ലോരോര്‍മ്മ പ്പെടുതലിനു ....

  ReplyDelete
 5. പ്രിയ നജീബ്,
  ഏത് വായിക്കുമ്പോള്‍ വല്ലാത്ത ഒരു വേദന. അവരും നമ്മളും എവിടെ കിടക്കുന്നു അല്ലേ. വളരെ നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ ബ്ലോഗ്‌. സ്വ ജീവിതം സമൂഹത്തിനും നാടിനും വേണ്ടി ഹോമിച്ചു അവസാനം ചരിത്രത്തില്‍ എവിടേയും കാണാതെ അല്ലെങ്കില്‍ കണ്ടിട്ട് കണ്ടില്ലെന്നു നടിച്ചു പോയ ഈ നന്മയുടെയും സ്നേഹത്തിന്റെയും ധീരയോധാക്കള്‍. അവരെ ആരാണ് സ്മരിക്കുന്നത്. നമ്മുടെ നാട്ടിലെ സ്ഥിതി തന്നെ ഒന്നു നോക്കൂ.. ഏത് നേതാക്കന്മാര്‍ക്കുണ്ട് സ്വന്തം നാടിനോടും ജനതയോടും ആത്മാര്‍ഥത. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള മുന്നേറ്റം. ഈ നേതാക്കന്മാര്‍ നാവു കൊണ്ടു മാത്രം വാചക കസറത്തു ചെയ്തു പൊതു ജനത്തെ വന്ചിക്കുന്നു. അവര്‍ പോലും ഇങ്ങനെ ഉണ്ടായിരുന്നു മാഹന്മാരെ കുറിച്ച് പറയാന്‍ പോലും ലജ്ജിക്കുന്നു..നാണിക്കുന്നു. ചിലപ്പോള്‍ അത് അവര്‍ പറയുമായിരിക്കും. അതും എന്തെങ്കിലും ലക്ഷ്യം മാത്രം വച്ചു കൊണ്ടു..ആ മഹാന്മാരുടെ നന്മയുടെ ഒരു കണിക പോലും ഉള്കോള്ളാതെയുള്ള ധീര പ്രസംഗങ്ങള്‍ മാത്രം അതെല്ലാം.
  ഇവിടെ നാം ഓര്‍ക്കേണ്ടത് ധീരന്മാരായ ആ നേതാക്കള്‍ ഒരിക്കലും മരിക്കുന്നില്ല. ചിന്തകള്‍ ഉണരേണ്ട ബ്ലോഗ്‌. അഭിനന്ദനങ്ങള്‍...
  --
  www.ettavattam.blogspot.com

  ReplyDelete
 6. ചരിത്രത്തിന്റെ യഥാര്‍ത്ഥ്യം ആണിത്. അടിച്ചമര്‍ത്തപ്പെട്ടു ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് നേടിയെടുത്തത് എല്ലാം. എനിക്കൊരു കടംകഥയാണ് (കുസൃതി ചോദ്യമോ ?) ഓര്‍മ്മ വരുന്നത്. "വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല ഉത്തരം ശവപ്പെട്ടി" എന്നത്. ഇന്ന് ഒന്നും നേടേണ്ടി വന്നിട്ടില്ല ഉപയോഗിക്കുകയാണ് ചെയ്യുന്നത് എല്ലാവരും, അതുകൊണ്ട് തന്നെ ഇനിയും പല തലമുറകള്‍ കഴിയുമ്പോള്‍ തിരിച്ചു ചോദ്യം വരാം ഇത്ര കഷ്ടപ്പെട്ട് അങ്ങനെയൊക്കെ ചെയ്യാന്‍ ആരെങ്കിലും അവരോടു പറഞ്ഞുവോ എന്ന്.. അവര്‍ക്കുവേണ്ടി ഒരു ദിനം മാറ്റി വച്ചത് കൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്ന മാറ്റം? അവിധി ആഘോഷം അതില്‍ കൂടുതല്‍ പ്രാധാന്യം ആര് കൊടുക്കും? ചരിത്ര നായകന്മാരുടെ ജീവിതം ഹോമിച്ചതിന്റെ ഓര്‍മ്മകളുടെ നീറ്റല്‍ ഇറക്കി വെക്കാന്‍ മദ്യഷാപ്പുകളിലേക്ക് ഓടിക്കയറും പ്രതിബദ്ധരായ ജനങ്ങള്‍ ... നല്ലൊരു പോസ്റ്റ്‌ നജുക്ക.. ചര്‍ച്ചകള്‍ നടക്കട്ടെ... വെറുതെയെങ്കിലും !!!!

  ReplyDelete
 7. വളരെയേറെ മനുഷ്യരുടെ ത്യാഗപൂര്‍ണ്ണമായ ബലിദാനത്തിലൂടെയല്ലേ ഇന്ന് നാം ഇങ്ങിനെ ജീവിക്കുന്നത്..അവര്‍ക്ക് ആദരാജ്ഞലികള്‍. നല്ല ലേഖനം (ഒരു സജഷന്‍: ഫോണ്ട് ബോള്‍ഡ് അല്ലെങ്കില്‍ വായിക്കാന്‍ കൂടുതലെളുപ്പമായിരുന്നേനെ)

  ReplyDelete
 8. ടെമ്പ്ലേറ്റ്‌ കുറച്ചു കൂടി വീതി കുറച്ചു ബ്ലാക്ക്‌ ബാക്ക് ഗ്രൌണ്ട് മാറ്റിയാല്‍ വായന ഒരല്‍പം കൂടി എളുപമായേനെ ..

  ReplyDelete
 9. ത്യാഗം സഹിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്തി നമ്മുടെ സമൂഹത്തില്‍ സമത്വം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും കടമ തന്നെയാണ്. ചരിത്രങ്ങളിലൂടെ സഞ്ചരിച്ചെഴുതിയ ലേഖനത്തിന് നന്ദി

  ReplyDelete
 10. കാരാഗൃഹങ്ങള്ക്കുള്ളിൽ ജീവിതം ഒടുക്കേണ്ടി വന്ന അനേകം മനുഷ്യസ്നേഹികളുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന ആർഭാടങ്ങൾ..

  ഒരു നല്ല വിഷയം കൈകാര്യം ചെയ്തിരിക്കുന്നു.. ആശംസകൾ..!!

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ