Sunday, August 14, 2011

തീവ്രവാദി

നാട്ടില്‍ നിന്നും ഭാര്യയുടെ എഴുത്ത്.....നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായ മൂത്തമോന്റെ വിശേഷങ്ങളെ കുറിച്ചുള്ള നെഞ്ചിടിപ്പോടെ അയാള്‍ കത്ത് തുറന്നു. അമ്പരപ്പിച്ചു കൊണ്ട് അവള്‍ എഴുതിയിരിക്കുന്നു... ."നമ്മുടെ മോന്‍ ഇപ്പോള്‍ ആളാകെ മാറിപ്പോയി  പഴയ കൂട്ടുകെട്ട് ഒക്കെ വിട്ടു .അഞ്ചു നേരവും പള്ളിയില്‍ പോകും പിന്നെ ദിക്റും സ്വലാത്തും  അധിക ദിവസവും ഇശാ നിസ്ക്കാരം കഴിഞ്ഞാല്‍ മത പഠന ക്ലാസ്സിനു പോകും ...."...........അയാളുടെ മനസ്സില്‍ ഒരായിരം ബോംബുകള്‍ ഒന്നിച്ചു പൊട്ടാന്‍ തുടങ്ങി... .

6 comments:

  1. ഇത്തരം അനേകർ നമ്മുടെ നാട്ടിലുണ്ട്, എന്നാൽ, ഇവരെല്ലാം ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനു മറ്റൊരു കാരണമുണ്ട്, സമൂഹത്തിൽ അവർ അനുഭവപ്പെടുന്ന ഭരണവർഗ്ഗത്തോടുള്ള അസംതൃപ്തി . എവിടെ നീതി നഷ്ടപ്പെടുന്നോ യുവത്വം അതിനെതിരെ പ്രതികരിക്കാൻ തുടങ്ങും എന്നാൽ അവരെ മുതലെടുക്കാൻ തീവ്രവാദി സംഘങ്ങൾ ഉണ്ടാകും, ഇത്തരം ചെറുപ്പക്കാരെ വശത്തിലാക്കാൻ എളുപ്പം ആത്മീയതയിലേക്ക് അവരെ കൊണ്ടെത്തിക്കുകയാണു. ആത്മീയതക്കൊപ്പം അത്മനിയന്ത്രണം ഉണ്ടെങ്കിൽ നന്നായി ജീവിക്കാം . ഇല്ലെങ്കിൽ അവരുടെ ജിവിതം ജയിലുകളിൽ ഹോമിക്കപ്പെട്ടേക്കാം. കൂടുതൽ പ്രതീക്ഷിച്ചു, എന്നാൽ ചുരുങ്ങിയ വരികളിൽ നജീബെല്ലാം പറഞ്ഞു.

    ReplyDelete
  2. ഞാനിദ് അനുഭവിച്ചു.എന്റെ സുഹൃത്തിന്റെ മകൻ ഈ അവസ്ഥയിലാണ്‌.

    ReplyDelete
  3. എന്നാല്‍ ആദ്യം ഖുര്‍-ആന്റെ പരിഭാഷ കയ്യില്‍ കൊടുക്കു മനസ്സിലാക്കാന്‍ പറയുക

    ReplyDelete
  4. കുറഞ്ഞ വരികളില്‍ ഒരുപാട്. അരക്ഷിതാവസ്തക്ക് നിറച്ചാര്‍ത്ത് നല്കുംപോഴുള്ള അവസ്ഥകള്‍..

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ