Saturday, July 16, 2011

കലാപം


കലാപമൊടുങ്ങിയ തെരുവില്‍ പട്ടാള ബൂട്ടുകളുടെ കിരുകിരിപ്പ്‌ മാത്രം അവശേഷിച്ചു. അന്തരീക്ഷത്തില്‍ അപ്പോഴും  കത്തിയമര്‍ന്ന കടകളില്‍ നിന്നുയരുന്ന   പുകയോടൊപ്പം കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.തെരുവിലെ ഓടയില്‍ അഴുകി തീരാറായ ആ മനുഷ്യ ശരീരത്തിന്റെ ശിരസ്സില്‍ വന്നിരുന്ന ഈച്ചകളില്‍ ഒന്ന് അപരനോട് ചോദിച്ചു.
"ഇയാള്‍ ഏതു മതക്കാരനാണ് ..."
.ഭക്ഷണത്തില്‍ നിന്നും തല ഉയര്‍ത്താതെ മറ്റേ ഈച്ച പറഞ്ഞു.
"അറിഞ്ഞുകൂടാ...... തെരുവിലെ ആരാധനാലയങ്ങളുടെ മുന്നില്‍ എല്ലാ വിശേഷ ദിവസങ്ങളിലും പിച്ചക്കാരുടെ വരിയില്‍ ഇയാളെയും  കാണാറുണ്ടായിരുന്നു." 

8 comments:

  1. പലചരക്ക് കട ഗംഭീരം എല്ലാ സാധനങ്ങളും
    വലിയ ഗുണനിലവാരമുള്ളതു തന്നെ ഒന്നിനും
    പുറത്ത് തിരയണ്ട.കടയിൽ കഴറിയാലല്ലെ
    സാധനത്തിന്റെ മെച്ചം തിരിയൂ.....
    കഴറാതെ പേഒയെങ്കിൽ നഷ്ടമായേനെ
    അഭിനന്ദനങ്ങൾNajeeb Moodadi

    ReplyDelete
  2. ഏതു കലാപങ്ങളിലും ഇരയാക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇത്തരക്കാര്‍ തന്നെ .....അഗണ്യകോടികളില്‍ തള്ളപ്പെട്ടവര്‍....
    വലിയ സത്യങ്ങള്‍ ചെറിയ വരികളില്‍ കൂടി വിളിച്ചു പറയുന്ന 'പലചരക്ക് കട ' ഗംഭീരം ...നജീബിന് അഭിനന്ദനം .

    ReplyDelete
  3. കുറച്ചേ പറഞ്ഞുള്ളൂ.. അത് ഒരുപ്പാട്‌ വ്യാപ്തിയില്‍..

    ReplyDelete
  4. നല്ല എഴുത്ത്..ചെറിയ വലിയ കാര്യം ..കലാപങ്ങള്‍ ഉണ്ടാക്കപ്പെടാതിരിക്കട്ടെ അല്ലെ..

    ReplyDelete
  5. നടപ്പിലാക്കേണ്ടവര്‍ക്കും മതമുണ്ട് .കലാപകാരികള്‍ക്കും മതമുണ്ട് .വിമര്‍ശകര്‍ക്കും മതമുണ്ട് .........കൊല്ലപ്പെട്ടവന്റെ മതവും കൊന്നവന്റെ മതവും ..........മതേതരത്വം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനിടക്കുള്ള ജീര്‍ണ്ണതയില്‍നിന്നും അത്താഴം കഴിക്കാന്‍ എത്തുന്ന ഈച്ചകക്കും മതം കല്പ്പിക്കാം .........ഹ ഹ കലക്കി .

    ReplyDelete
  6. മുഹമ്മദു കുട്ടി മാവൂര്‍ .......Tuesday, November 20, 2012 6:17:00 PM

    ജീര്‍ണ്ണിച്ച സാമൂഹ്യ ബോധത്തെ നോക്കി കൊഞ്ഞനം കുത്തുന്നു ഈ ഈച്ചകള്‍ ... അന്നന്നത്തെ അപ്പം തേടി അലയുന്ന പാവം മനുഷ്യരെ മതത്തിന്റെ വിവിധ കോണുകളില്‍ കൂടി കൊള്ള ചെയ്യുന്ന കൊല ചെയ്യുന്ന കാപാലികരെ നന്നായി അനാവരണം ചെയ്തു ..ഗുഡ് നജൂ ...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ