രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലു മുതല്‍ കൊലപാതകം വരെ കേരളത്തില്‍ പുത്തരിയല്ല .രണ്ടു എതിര്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ റോഡില്‍ വെച്ച് തല്ലു കൂടുക, വീടിനു കല്ലെറിയുക ബോംബെറിയുക,കടകള്‍ക്ക് തീ വെക്കുക ,കിണറില്‍ മാലിന്യം കലക്കി ഒഴിക്കുക ,ഇതൊക്കെ ചെറിയ കലാപരിപാടികള്‍.അച്ഛനമ്മമാരുടെയും ഭാര്യയുടെയുംമുന്നില്‍ വെച്ച്, വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊലപ്പെടുത്തുന ക്രൂരതയും ഒരേ രക്തത്തില്‍ പിറന്നവര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ആജന്മ ശത്രുക്കളായി കഴിയുന്നതും കേരള ജനതയുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധം കൊണ്ടുണ്ടായ നേട്ടം. രസകരമായ മറ്റൊരു വസ്തുതയുണ്ട് താഴെ തട്ടിലുള്ള അണികളും അനുയായികളുമാണ് ഇങ്ങനെ പരസ്പരം ശത്രുതയും പകയുമായി നടക്കുന്നത് .എനാല്‍ അനുയായികളെ ഇതിലേക്ക് തള്ളിവിടുന ,അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തും എരി കേറ്റിയും എന്നും അണികളില്‍ വിദ്വേഷവും വെറുപ്പും കുത്തിവെച്ച് അണികളെ ചാവേറ്കളാക്കി നിര്‍ത്തുന്ന നേതാക്കള്‍ എതിര്‍ പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ കല്യാണമായാലും ,പലുകാച്ചലായാലും എല്ലാ തിരക്കും ഒഴിവാക്കി ഓടിയെത്തുകയും കൂടിയിരുന്നു സൊറ പറഞ്ഞും പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും ഫോട്ടോക്ക് പോസ് ചെയ്തും മൃഷ്ടാന്ന ഭോജനം നടത്തി പിരിയുന്നു .തെരുവില്‍ അണികള്‍ പരസ്പരം വെട്ടി മരിക്കുകയും ചെയ്യുന്നു .വെട്ടേറ്റു മരിച്ചു വീഴുന്ന അണികളോ റീത്തുമായി ഓടിയെത്തുന്ന നേതാക്കളോ ആരാണിവിടെ കുറ്റവാളികള്‍.
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ