ഒരു പാട് കാലത്തിനു ശേഷം ഒരു മലയാള സിനിമ കണ്ടു മനസ്സ് നിറഞ്ഞു.
ദേശീയ അവാര്‍ഡു കമ്മറ്റിയുടെ തീരുമാനം ഒട്ടും തെറ്റിയില്ല.ഒരു യുവസംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് സലിം അഹമദ് എന്ന പ്രതിഭ.നല്ല തിരക്കഥയും.ഓരോ സീനും സൂക്ഷ്മവും മനോഹരവുമായി ചിത്രീകരിച്ചിരിക്കുന്നു.മധു അമ്പാട്ടിന്റെ ക്യാമറ അതി മനോഹരം.ചില ഷോട്ടുകള്‍ സുന്ദരമായ ...പെയിന്റിങ്ങുകളെ ഓര്‍മ്മിപ്പിക്കുന്നു...ഏറ്റവും എടുത്തു പറയേണ്ടത് സലിം കുമാറിന്റെ അത്തരു കച്ചവടക്കാരന്‍ അബു തന്നെ......എത്രയോ സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച സലിം കുമാര്‍ ആണോ ഇതെന്ന് തോന്നിപ്പോകും.രൂപം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും അസാധ്യമായ അഭിനയം കൊണ്ടും അദ്ദേഹം ശരിക്കും വൃദ്ധനും രോഗിയും ദരിദ്രനുമായ അബുവായി ജീവിക്കുകയായിരുന്നു.....ഒപ്പം സറീനാ വഹാബ് ശരിക്കും നാം നാട്ടിന്‍ പുറത്തൊക്കെ കാണാറുള്ള ഭക്തയായ ഒരു ഉമ്മ............കലാ സംവിധാനം,പശ്ചാത്തല സംഗീതം,ഗാനങ്ങള്‍...ശരിക്കും രണ്ടു മണിക്കൂര്‍ നേരം നാം അബുവിന്റെയും ആയിശുവിന്റെയും കൂടെ ആയിരുന്നു.അവരുടെ ആഹ്ലാദം കണ്ടു മനസ്സ് നിറഞ്ഞും ,അവരുടെ സങ്കടങ്ങള്‍ കണ്ടു കണ്ണ് നിറഞ്ഞും...കോടികള്‍ മുടക്കിയ സൂപ്പര്‍ താര സിനിമകള്‍ സഹിക്കാനാവാതെ ആളുകള്‍ തിയേറ്റര്‍ വിട്ടു ഓടി രക്ഷപ്പെടുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഈ സിനിമ നല്‍കുന്നത് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്.....ലളിതമായ ഒരു കഥ ഏറ്റവും ഒതുക്കത്തോടെ മനോഹരമായി പറയാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം...ഒപ്പം മലയാളി സിനിമാ പ്രേക്ഷകന്റെ സന്തോഷവും...
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ