Thursday, June 9, 2011

മരുക്കാറ്റില്‍ കേട്ടത്.

.മരുക്കാറ്റില്‍ കേട്ടത്.
ആദ്യകാലം ഗള്‍ഫിലെത്തിയവരില്‍ പലരും വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ ഒരുപാടാണ്‌.നല്ല നല്ല ജോലി സാദ്ധ്യതകള്‍ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തും വായനയും അറിയാത്തതിനാല്‍ പ്രിയതമക്കൊരു കത്തെഴുതാനോ വിരഹ വേദന നിറഞ്ഞ പ്രിയതമയുടെ കത്ത് വായിക്കാനോ കഴിയാതെ  നിശബ്ദമായി കരഞ്ഞവര്‍.അങ്ങനെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഏറ്റവും നന്നായി മനസ്സിലാക്കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. അതുകൊണ്ടാണ് തങ്ങളുടെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചത്‌.
ഗള്‍ഫിലെ തുച്ഛ വരുമാനക്കാരന്‍ പോലും കനത്ത ഫീസും അനുബന്ധ ചെലവുകളും സഹിച്ചു മക്കളെ മുന്തിയ സ്ക്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുമ്പോള്‍ അവരുടെ  മനസ്സില്‍ നാളെ പഠിച്ചു വലിയവരായി വരുന്ന മക്കളെ കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു. മരുഭൂമിയുടെ കത്തുന്ന ചൂടും കൊടും തണുപ്പും തങ്ങളുടെ മക്കള്‍ കൂടി സഹിക്കേണ്ടി വരരുത് എന്ന പിതൃ വാത്സല്യം. കടലിനക്കരെ ഇരുന്നുകൊണ്ട് അവര്‍ മക്കളെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി.മേലുദ്യോഗസ്ഥരുടെ മുന്നില്‍ ആദരവടെ നില്‍ക്കുമ്പോള്‍ നാളെ ഇതിലും ഉന്നത സ്ഥാനത്ത് എത്തുന്ന തങ്ങളുടെ മക്കളെ കുറിച്ച് അവര്‍ അഭിമാനം കൊണ്ടു.സ്വയം പട്ടിണി കിടന്നാലും മക്കള്‍ക്ക്‌ നല്ല ഭക്ഷണവും,വസ്ത്രവും ജീവിത സൌകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ അവര്‍ പാടുപെട്ടു.മക്കളെ സന്തോഷിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ അയച്ചു കൊടുത്തു.
എന്നാല്‍ പ്രതീക്ഷിച്ചപോലെ മക്കള്‍ പഠിച്ചു ഉയര്‍ന്ന നിലയില്‍ എത്തിയോ?കുറെ പേരെങ്കിലും നന്നായി പഠിച്ചു നല്ല നിലയില്‍ എത്തിയിരിക്കാം.പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ .എന്നാല്‍ ആണ്‍കുട്ടികള്‍ പലരും കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി എടുത്തു എന്നതാണ് സത്യം.പഠിത്തം മറന്നു കൂട്ടുകാരോട് കൂടി തിമര്‍ത്ത്  ആഘോഷിച്ചവര്‍, മരുഭൂമിയില്‍ ചോര നീരാക്കി അധ്വാനിച്ചു പണം അയക്കുന്ന പിതാവിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാതെ പുതിയ മോഡല്‍ ബൈക്കുകള്‍ മാറി മാറി വാങ്ങാന്‍ വീട്ടില്‍ കലഹം സൃഷ്ടിക്കുന്നവര്‍,മാതാവിന്റെ ആഭരണം പോലും എടുത്തു വില്‍ക്കാന്‍ മടിക്കാത്തവര്‍ അങ്ങനെ ഒരു പാട് കഥകള്‍ .

ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ലീവിന് പോയ  പിതാവ് മകന്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍  നന്നായി പഠിക്കുന്ന കുട്ടികളുടെയും,അഭിമാനത്തോടെ അവരെ ചേര്‍ത്ത് നിര്‍ത്തുന്ന രക്ഷിതാക്കളുടെയും മുന്നില്‍വെച്ച്‌  സ്വന്തം മകന്റെ ചെയ്തികളെ കുറിച്ചും വാങ്ങിയ മാര്‍ക്കുകളെ കുറിച്ചും അദ്ധ്യാപകന്‍ പറഞ്ഞതു കേട്ട് തലകുനിച്ചു നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകേണ്ടി വന്ന ഗള്‍ഫുകാരനായപ്താവിന്റെ മനസ്സ്.
മനസ്സില്‍ കണ്ട മോഹങ്ങളെല്ലാം വെറും മരീചിക മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍  നിരാശനായി തളര്‍ന്നു പോയ ഇങ്ങനെ ഒരുപാട് പിതാക്കളെ ഗള്‍ഫു ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടാതിരിക്കില്ല.

9 comments:

  1. ikka
    kannu nirayunnu..
    ini shradhicholam..

    ReplyDelete
  2. മരുഭൂമിയില്‍ നരകയാതന അനുഭവിക്കുമ്പോഴും മക്കളാല്‍,ഭാര്യയാല്‍ പറ്റിക്കപ്പെടുന്ന പാവം പുരുഷന്മാര്‍. ജീവിതം കൈ വിട്ടു പോകും മുന്‍പ് അല്പം ശ്രദ്ധ ഉണ്ടായാല്‍ ഇങ്ങനെ വരില്ല.അന്ധമായി ആരെയും വിശ്വസിക്കരുത്.

    ReplyDelete
  3. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. വരാന്‍ വൈകിപ്പോയതില്‍ വിഷമമുണ്ട്....
    ഇന്നാണ് ഞാന്‍ ഇതിനെ കുറിച്ച് അറിയുന്നത്

    ReplyDelete
  4. പ്രവാസിയുടെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം ....നിലവാരമുള്ള അവതരണം ...മരുപച്ചയിലെ പച്ചയായ മനുഷ്യരുടെ ജീവിത ഗന്ധിയായ കുറിപ്പ് ...
    നജീബ്ക നന്നായിട്ടുണ്ട് ...

    ReplyDelete
  5. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ലീവിന് പോയ പിതാവ് മകന്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍ നന്നായി പഠിക്കുന്ന കുട്ടികളുടെയും,അഭിമാനത്തോടെ അവരെ ചേര്‍ത്ത് നിര്‍ത്തുന്ന രക്ഷിതാക്കളുടെയും മുന്നില്‍വെച്ച്‌ സ്വന്തം മകന്റെ ചെയ്തികളെ കുറിച്ചും വാങ്ങിയ മാര്‍ക്കുകളെ കുറിച്ചും അദ്ധ്യാപകന്‍ പറഞ്ഞതു കേട്ട് തലകുനിച്ചു നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകേണ്ടി വന്ന ഗള്‍ഫുകാരനായപ്താവിന്റെ മനസ്സ്.

    എന്താ പറയ്വാ ? ഓരോരുത്തരുടെ യോഗം.!

    ആ ഫോണ്ട് സൈസ് ഇത്തിരി കൂടി ചെറുതാക്കിയിരുന്നെങ്കിൽ, ഇങ്ങോട്ട് വായിക്കാനേ വരേണ്ടായിരുന്നു.
    ആശംസകൾ.

    ReplyDelete
  6. താന്‍ പട്ടിണിയും , വേദനയും സഹിച്ചതോന്നും മക്കള്‍ അറിയരുതെന്നും , തനിക്കു ചെരുപ്പ കാലത്ത് കിട്ടാതെ പോയ സൌഭാഗ്യങ്ങള്‍ (വിദ്യാഭ്യാസം, നല്ല വസ്ത്രം , നല്ല ആഹാരം, വില കൂടിയ ഉപകരണങ്ങള്‍ അങ്ങനെ , അങ്ങനെ) എല്ലാം തന്‍റെ മക്കള്‍ക്ക്‌ നല്‍കി 'ആശ' തീര്‍ക്കുന്ന പിതാക്കന്മാര്‍ , അത് നല്‍ക്കാന്‍ അവര്‍ നല്‍കുന്ന അവരുടെ വിയര്‍പ്പിന്റെയും വേദനയുടെയും നെരിപ്പോടുകള്‍ മക്കളില്‍ നിന്നും മറച്ചു വെക്കുന്നു , എന്തിനു ? ആരാണ് കുറ്റക്കാര്‍ ?

    അവര് കുട്ടികളല്ലേ അവരൊന്നും അറിയണ്ടാ എന്നുള്ള മനോഭാവം ആണ് ആദ്യം മാറേണ്ടത് , അവരും അറിയട്ടെ രക്ഷിതാക്കള്‍ എങ്ങനെ ആണ് തങ്ങളെ വളര്‍ത്തി വലുതാക്കുന്നത് എന്ന് , അങ്ങനെ അവര്‍ ഉത്തരവാദിത്വ ബോധാമുല്ലവരായി വളരട്ടെ .

    ഒന്നിന് ചോദിക്കുമ്പോ പത്തു കൊടുക്കുന്ന , കുട്ടികളുടെ ശീലങ്ങളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ ശ്രധിക്കതിരിക്കുന്ന , വൈകി വീട്ടില്‍ വരുമ്പോ ചോദ്യം ചെയ്യപടാത്ത സാഹചര്യവും ഒഴിവാക്കപെടെണ്ടാതാണ് .

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ