എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.നാടിന്റെ മൊത്തം പ്രധിഷേധവുംകണ്ടില്ലാ എന്ന് നടിച്ച ഇന്ത്യാ രാജ്യത്തിലെ കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ ഈ വിഷം നിരോധിക്കാതിരിക്കാന്‍ ആവും പോലെ ശ്രമിച്ചിട്ടും ഒരു പാട് മനുഷ്യ സ്നേഹികളുടെ പ്രധിഷേധ ത്തി ന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി തലമുറകളെ നശിപ്പിക്കുന്ന ആ കൊടും വിഷം നിരോധിച്ചിരിക്കുന്നു.സങ്കുചിത്വമില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ,അഭിമാനകരമായ വിജയം. ഒപ്പം ഒരു കാര്യം നാം മറക്കാതിരിക്കുക വിഷത്തില്‍ മുക്കിയ പച്ചക്കറികളിലൂടെയും ഈച്ച പോലും അടുക്കാന്‍ ഭയപ്പെടുന്ന പഴവര്‍ഗങ്ങളിലൂടെയും ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയിറച്ചിയിലൂടെയും നിത്യവും രോഗികളായി മാറിക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തെ കുറിച്ച്. എന്‍ഡോ സള്‍ഫാനെക്കാളും മാരകമായ വിഷം നാം നിത്യവും അകത്താക്കി കൊണ്ടിരിക്കുന്നു .കുത്തകകള്‍ക്ക് ലാഭം കൊയ്യാന്‍ ഇരകളായി നിന്ന് കൊടുക്കുന്ന കേരളീയ സമൂഹം ഈ കാര്യങ്ങളെ കുറിച്ച് ശരിയായ ബോധമോ ബോധവല്‍ക്കരണമോ ഇല്ലാതെ മരണത്തിലേക്കും മാരക രോഗങ്ങളിലെക്കും കുതിച്ചു കൊണ്ടിരിക്കുന്നു.ദുരന്തങ്ങള്‍ കണ്മുന്നില്‍ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രം പ്രധിഷേധിക്കാനും പ്രതികരിക്കാനുംതുടങ്ങുന്ന ശീലം ഈ കാര്യത്തിലെങ്കിലും നാം കൈവെടിയുക.ഭകഷ്യ വസ്തുക്കളിലൂടെ നാം അകത്താക്കുന്ന മാരക വിഷങ്ങളെക്കുറിച്ചും അത് കൊണ്ട് മനുഷ്യനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പഠനം നടത്താനും ദോഷകരമായവ നിരോധിക്കാനോ നിയന്ത്രിക്കാനോ ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുക.ഇന്ന് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും ക്യാന്‍സര്‍ രോഗികളും കിഡ്നി രോഗികളും ക്രമാതീതമായി വര്‍ധിച്ചു വരുന്നു.ഒപ്പം തിരിച്ചറിയാനാവാത്ത പുതിയരോഗങ്ങളും .ഇന്ത്യന്‍ പച്ചക്കറിയില്‍ മാരകമായ വിഷാംശം കണ്ടെത്തിയതിനാല്‍ പല വിദേശ രാജ്യങ്ങളും ഇന്ത്യന്‍ പച്ചക്കറി നിരോധിക്കുന്നു.നമ്മുടെ ഭരണ കൂടം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.കീടനാശിനി രാസവള കച്ചവട ഭീമന്മാരും ഒപ്പം മരുന്നുകമ്പനി ആശുപത്രി കുത്തകകളും ഇതിലൂടെ പണം കൊയ്യുമ്പോള്‍ അവരില്‍ നിന്ന് നക്കാപ്പിച്ച വാങ്ങി നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതെല്ലം കണ്ടില്ല എന്ന് നടിക്കുന്നു........... നമ്മുടെ മക്കള്‍ രോഗികളായി പിടയുന്നത് കാണേണ്ട ഗതികേടുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ ഉണരുക.
ഇതു എന്താ ചിന്ത കളുടെ കടലോ ...
ReplyDeleteഎങ്ങനെ സധിക്കുന്നൂ ...
സ്നേഹത്തോടെ പ്രദീപ്