വികലാംഗയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ .ഇന്നലത്തെ പത്രത്തില്‍ വന്ന വാര്‍ത്തയാണ് .പിതാവിന്‍റെ ലൈംഗിക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടഅമ്മയാണ് രക്ഷപ്പെടുത്തി പോലീസില്‍ കേസ് നല്‍കിയത്. കേരളത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുതുമയല്ലാതായി മാറിയിരിക്കുന്നു.കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നു.ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവുംഒന്നിച്ചു വേശ്യാലയം നടത്തുന്നതും മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.പുറത്തു വരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വീടുകള്‍ക്കകത്ത് ഒതുക്കപ്പെടുന്നുണ്ടാവാം.സിനിമയെന്നും സീരിയലെന്നും റിയാലിറ്റി ഷോ എന്നും പറഞ്ഞു പെണ്മക്കളെ കെട്ടി എഴുന്നള്ളിക്കുന്ന മാതാപിതാക്കളും ലൈംഗിക അതിക്രമങ്ങള്‍ക്ക് അരുനില്‍ക്കുകയാണ്.നിരന്തരം പിഞ്ചു കുഞ്ഞുമക്കള്‍ പോലും ലൈംഗിക പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വായിക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുറെയും പൊള്ളുന്ന നെഞ്ചിലെ തീ ആരറിയുന്നു.
നല്ല ചിന്ത ആണല്ലോ മാഷെ ...
ReplyDeleteനല്ലത് വരട്ടെ
ലഹരിയാണ് പ്രധാന കാരണം
സ്നേഹത്തോടെ പ്രദീപ്