‘മയ്യത്ത് എത്രമണിക്കാ എടുക്വാ’
കാത്തിരിപ്പുകളെ വെറുത്ത, വളരെ
പെട്ടെന്ന് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന
അയാളുടെ തിരക്കുപിടിച്ച
ജീവിതം അവസാനിച്ച് അപ്പോള്‍ നേരത്തോടു നേരമായിരുന്നു.
‘അധികം വൈകാതെ എടുക്കുന്നതാ മയ്യത്തിന്
ഖൈറ്.........മലക്കുകള് കാത്ത്നിക്കും.....’
പള്ളിയിലെ മുക്രിയുടെ ശബ്ദം ആള്‍ക്കൂട്ടത്തിന്‍റെ ബഹളത്തിനിടയില്‍
മുങ്ങിപ്പോയി.
‘......ഒരു പാട് വി ഐ പി കളൊക്കെ ഇനീം
എത്താനുള്ളതല്ലേ.... സമയം പറയാം ....തെരക്ക് കൂട്ടണ്ട ’
ഒട്ടും തിരക്കില്ലാതെ അയാളുടെ
മൃതദേഹം ഫ്രീസറില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
-------------------------
ഖൈറ്= ഗുണകരം
മലക്കുകള്‍= മാലാഖമാര്‍
ചൂടാറുന്നതിനു മുമ്പേ!
ReplyDeleteമരണം അങ്ങനെയാണ് ,,,ജീവിതത്തില്‍ നിന്ന് അത് നമ്മെ ഒരു നിമിഷം കൊണ്ട് വേര്‍പ്പെടുത്തും
ReplyDeleteഒന്നും കൊണ്ടുപോകാനാവാതെ.................
ReplyDeleteഈ ഫ്രീസറിൽ സൂഷിക്കുന്നതിനോട് യോജിപ്പില്ല. എത്രയോ ദിവസം ബന്ധുമിത്രാദികൾ സങ്കടപ്പെട്ട് കഴിഞ്ഞു കൂടണം....
ReplyDeleteഎല്ലാ തിരക്കും അവസാനിപ്പിച്ച് ഫ്രീസറിന്റെ ശാന്തതയിൽ
ReplyDeleteമൃതമായാൽ എല്ലാ തിരക്കും ഒഴിഞ്ഞല്ലോ
ReplyDeleteതിരക്കൊഴിയുന്ന സമയം
ReplyDelete