കുഞ്ഞയിശുമ്മയുടെ ലോകത്ത് ആ പശു
മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുല്ലരിഞ്ഞും വെള്ളം കൊടുത്തും കുളിപ്പിച്ചും കറന്നും
വര്‍ത്തമാനം പറഞ്ഞും പരിഭവപ്പെട്ടും.... ‘പാത്തൂ ..’ എന്ന്
വാത്സല്യത്തോടെ നീട്ടി വിളിച്ചും...
കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍
സ്വപ്നങ്ങളായി വന്ന് പേടിപ്പിച്ച് കുഞ്ഞയിശുമ്മയുടെ ഉറക്കം തന്നെ
ഇല്ലാതാക്കിക്കളയുന്നു.
പാത്രിരാത്രിയില്‍ ആരൊക്കെയോ വീട് വളഞ്ഞ്
ക്രോധത്തോടെ ബഹളം വെക്കുന്നതായും..... വാതില്‍ ചവിട്ടിപ്പൊളിക്കുന്നതായും...........ഓലപ്പുരക്ക്
മേല്‍ തീ ആളിപ്പടരുന്നതായും.......
അന്നേരം അലറിക്കരഞ്ഞ് പുറത്തേക്ക് പായുമ്പോള്‍ കാണുന്ന
കാഴ്ചയില്‍, ആലയില്‍ നിന്ന് പശുവിനെ ബലമായി
അഴിച്ചിറക്കി വലിച്ചു
കൊണ്ടുപോവുന്ന പരിചയമുള്ള മുഖങ്ങളും... ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി അമറിക്കരയുന്ന പാത്തുവും......
ഉള്ളില്‍ നിന്ന് കുതിച്ചെത്തിയ ‘പാത്തൂ...’ എന്ന
നിലവിളി നടുക്കത്തോടെ തൊണ്ടയില്‍ അമര്‍ന്നു പോകുന്നു.
പശുവിനെ മതംമാറ്റി എന്ന് പറഞ്ഞാണല്ലോ അവരിങ്ങനെ....
കെടുത്താന്‍ ആളില്ലാത്ത തീ സ്വപ്നത്തിലും കുഞ്ഞയിശുമ്മയെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.
പശുവിന് പോലും മതം
ReplyDeleteഇങ്ങിനെയൊക്കെ നീങ്ങുകയാണേൽ ഇതും നമ്മുടെ നാട്ടിൽ സംഭവിക്കും...
അതെ,പശുവിനെ കുറെ ആളുകള്‍ കയ്യടക്കിക്കളഞ്ഞു
ReplyDeleteമെല്ല്ലെമെല്ലെ അപകടകരമാകുന്നു രാജ്യം
ReplyDeleteമൃഗങ്ങളെയും ഇവർ വർഗീയമാക്കി വേർതിരിക്കുന്നു.. കാലികമായ രചരയ്ക്ക് ആശംസകൾ
ReplyDeleteനല്ല പോസ്റ്റ്..
ReplyDeleteകാലത്തിന്റെ പോക്ക് ദേ ഈ കുഞ്ഞി കഥപോലെയാണ്..
ആടുമാടുകള്‍ക്ക് വരെ മതഭ്രാന്തിന്റെ വരകള്‍ വരക്കപ്പെടുന്നു..
നല്ല ചിന്ത
മതഭ്രാന്തിന്‍റെ വിത്ത് വളരാന്‍ അനുവദിക്കരുത് നാം!!
ReplyDeleteആശംസകള്‍
സംഭവിക്കാതിരിക്കില്ല.
ReplyDeleteകരുതലുണ്ടാവണം.
എന്തൊക്കെ കാണാന്‍ ഇനിയും കിടക്കുന്നു :(
ReplyDeleteവര്‍ഗ്ഗീയത മൂടി ചൂടി കോമരമാടുന്ന കാലത്തില്‍ ഉറക്കം നഷ്ടപ്പെട്ടു നെടുവീര്‍പ്പ് ചുട്ടു തിന്നുന്ന ജീവിതങ്ങളേറെയാണ്......
ReplyDeleteചിന്തിക്കേണ്ടിയിരിക്കുന്നു :(
ReplyDeleteഅതെ, ജീവിതോപാധി മാത്രമായിരുന്ന ഒരു പശു, ഇന്നൊരു ആയുധമായി മാറിയത് കാണുമ്പോള്‍ ഇപ്പറഞ്ഞത് നാളെ നമുക്കിടയില്‍ സംഭവിച്ചു കൂടായ്കയില്ലാത്ത ഒന്നല്ല,
ReplyDeleteസമീപഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കഥ.
ReplyDeleteവീട്ടില്‍ കുറച്ചു കോഴിയുണ്ട്..... കിടന്നുറങ്ങാന്‍ തന്നെ പേടിയാ....
ReplyDelete