Sunday, February 9, 2014

വീട്



പുതിയ വീടിന് കുറ്റിയടിക്കാന്‍ ആശാരിയോടൊപ്പം ഇറങ്ങുമ്പോള്‍ ഉമ്മ അയാളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

മോനേ കിണറിന് ആദ്യം  സ്ഥാനം കാണണേ. എത്ര വല്യ പൊര ആയാലും വെള്ളം കിട്ടാഞ്ഞാ തീര്‍ന്നു.....

ബൈക്കില്‍ കിതച്ചു വന്ന മകന്‍ പറഞ്ഞു.

ഉപ്പാ അവിടെ മൊബൈലിന് റെയ്ഞ്ച് കിട്ട്വോന്ന് നോക്കണേ ഇല്ലെങ്കില്‍ കുടുങ്ങിപ്പോകും..

അയാള്‍ ഭാര്യയെ നോക്കി.


കേബിളില്ലെങ്കില്‍ ഡിഷ്‌ വെച്ചാലെങ്കിലും ടീവി കാണാമല്ലോ എന്ന സമാധാനത്തില്‍ ഭാര്യയൊന്നും മിണ്ടിയില്ല.

11 comments:

  1. നെറ്റ് കിട്ടുമോ എന്നാ അവിടെ ആദ്യം അൻവൊഷിച്ചേന്ന് ഞാൻ അറിഞ്ഞു

    ReplyDelete
  2. oro praayakkaarkkum avaravarude chinthakal ...........

    ReplyDelete
  3. എത്ര വല്യ പുര ആയാലും വെള്ളം കിട്ടാഞ്ഞാല്‍.......!!

    ReplyDelete
  4. ശരി ഇപ്പോഴും ഉമ്മ തന്നെ

    ReplyDelete
  5. വെള്ളത്തിനേക്കാള്‍ പ്രധാനം...

    ReplyDelete
  6. പഴമയുടെയും,പുതുമയുടെയും .......
    ആശംസകള്‍

    ReplyDelete
  7. ബിവറേജ് ഷോപ്പ് അടുതുണ്ടോ എന്ന് ആര് അന്വഷിക്കും.

    ReplyDelete
  8. ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ എല്ലാരും മറന്നു ..ജീവന് വേണ്ടി !
    നല്ല ആശംസകള്‍
    @srus..

    ReplyDelete
  9. കുറ്റിയടിച്ച ആശംസകള്‍
    :)

    ReplyDelete
  10. മാറുന്ന തലമുറ, മാറുന്ന ആവശ്യങ്ങൾ... കഥ ആസ്വദിച്ചു :)

    ReplyDelete
  11. വൈഫില്ലെങ്കിലും ‘വൈ ഫൈയ് ‘ ഉണ്ടായാൽ മതിയല്ലോ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ