പ്രസവിച്ചു വീണ ഉടനെ പശുക്കുട്ടിക്കു എണീറ്റ് നില്‍ക്കാനും തള്ളയുടെ അകിട് തേടിച്ചെന്നു മുലകുടിക്കാനും കഴിയും .മുട്ട വിരിഞ്ഞ ഉടനെ കോഴിക്കുഞ്ഞിന് നടക്കാന്‍ കഴിയും. രണ്ടു ദിവസം കൊണ്ടു തന്നെ തള്ളക്കോഴി യുടെ കൂടെ ഇര തേടി ചിക്കിച്ചികഞ്ഞു നടക്കാനും,പരുന്തിനെ കണ്ടാല്‍ തള്ളക്കോഴി നല്‍കുന്ന സിഗ്നല്‍ മനസ്സിലാക്കി ഓടിയൊളിക്കാനും കഴിയും. മനുഷ്യനോഴിച്ചുള്ള എല്ലാ ജീവികള്‍ക്കും ഇത്തരം കഴിവുകളുണ്ട്. പിറന്നു വീണു അധിക ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ് തന്നെ സ്വന്തം കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനുള്ള കഴിവ്.എന്നാല്‍ ഒരു മനുഷ്യ ക്കുഞ്ഞിനു പ്രസവിച്ചു വീണ ഉടനെ അമ്മയുടെ മാറിടം തേടി പോവാനറിയില്ല.നടക്കാനോ ചരിഞ്ഞു കിടക്കാന്‍ പോലുമോ കഴിയില്ല. ശത്രുവിനെയോ മിത്രത്തെയോ തിരിച്ചറിയാനോ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനോ ആവില്ല. മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവും ദുര്‍ബലനായാണ് മനുഷ്യന്‍ ജനിച്ചു വീഴുന്നത്.ശുശ്രൂഷിക്കാനും പരിചരിക്കാനും ആളില്ലെങ്കില്‍ ആ കുഞ്ഞു മരണപ്പെട്ടു പോകാനാണ് സാധ്യത.ഒരു മനുഷ്യക്കുഞ്ഞ് ഒന്ന് ഇരിക്കാനും മുട്ടിലിഴയാനും പിന്നെ നടന്നു പഠിക്കാനുമൊക്കെ ഒരു വര്‍ഷമെങ്കിലും എടുക്കുന്നു.കാര്യങ്ങള്‍ മനസ്സിലാക്കാനും ശരിക്ക് സംസാരിച്ചു തുടങ്ങാനും പിന്നെയും കൊല്ലങ്ങള്‍ വേണ്ടിവരുന്നു. എന്നാല്‍ ഇത്രയും ദുര്‍ബലനായി ജനിച്ചു വീണ മനുഷ്യന്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും അങ്ങനെ പുതിയ കണ്ടെത്തലുകളും കണ്ടു പിടിത്തങ്ങളും നടത്തുന്നു .എന്നാല്‍ മനുഷ്യനേക്കാളും കഴിവുകളോടെ ജനിച്ചു വീണ മൃഗങ്ങളും പറവകളും മറ്റും തുടക്കതിലുണ്ടായിരുന്ന അതേ ബുദ്ധിയും കഴിവുകളുമായി ഒടുക്കം വരെ ജീവിക്കുന്നു.ഒരു മൃഗവും മറ്റൊരു മൃഗത്തില്‍ നിന്നോ ഒരു പക്ഷിയും അതെ ജാതിയില്‍ പെട്ട മറ്റൊരു പക്ഷിയില്‍ നിന്നോ വ്യത്യസ്തനാവുന്നില്ല .പരിശീലനം നല്‍കിയാല്‍ ചില ജീവികള്‍ അത് അനുകരിക്കുമെന്നല്ലാതെ ബുദ്ധി ഉപയോഗിച്ച് സ്വയം എന്തെങ്കിലുമൊരു മാറ്റം വരുത്താന്‍ മനുഷ്യനല്ലാത്ത മറ്റൊരു ജീവിക്കും സാധ്യമല്ല. എന്നാല്‍ മനുഷ്യന്‍ ബുദ്ധി കൊണ്ടും കഴിവുകൊണ്ടും സ്വഭാവരീതികള്‍ കൊണ്ടും ഓരോരുത്തരും പരസ്പരം വ്യത്യാസപ്പെട്ടു നില്‍ക്കുന്നു.ലോകത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും പിന്നില്‍ അത് സയന്‍സ് ആവട്ടെ സാഹിത്യമാവട്ടെ കലയാവട്ടെ മനുഷ്യന്റെ നിരന്തരമായ അധ്വാനമാല്ലാതെ മറ്റൊന്നുമല്ല.നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച മനുഷ്യനും ഇന്നത്തെ മനുഷ്യനും തമ്മില്‍ ജീവിത രീതിയില്‍ ഒരു പാടു വ്യത്യാസമുണ്ട്.എന്നാല്‍ ഒരു മൃഗത്തിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച തലമുറയും ഇന്നത്തെ തലമുറയും തമ്മില്‍ ജീവിത ശൈലിയിലോ രീതിയിലോ യാതൊരു മാറ്റവും കാണാന്‍ കഴിയുകയില്ല. മനുഷ്യന്‍ ശാസ്ത്രീയമായ കണ്ടു പിടുത്തങ്ങളിലൂടെ മിന്നല്‍ വേഗത്തിലാണ് കുതിക്കുന്നത്.ബഹിരാകാശ വാഹനവും ഇന്റര്‍നെറ്റും ഒക്കെ നിസ്സാരനും ദുര്‍ബലനുമായിരുന്ന മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ്.അരനൂറ്റാണ്ടിനു മുമ്പ് അസാധ്യമെന്നു കരുതിയിരുന്ന അവിശ്വസനീയമായിരുന്ന പലതും ഇന്ന് ഒരു കുഞ്ഞിനു പോലും അതിശയം തോന്നാത്ത സത്യങ്ങളാണ്. അത് ശാസ്ത്രത്തിന്റെ നേട്ടം. ഈ ഒരു നേട്ടത്തിലേക്ക് മനുഷ്യനെ എത്തിച്ചത് അവന്‍റെ ബുദ്ധിശക്തിയാണ്.മറ്റു ജീവികളൊക്കെ ചെയ്തു വെച്ച ഒരു പ്രോഗ്രാമിനനുസരിച്ചെന്ന പോലെ നീങ്ങുമ്പോള്‍ മനുഷ്യന്‍ തന്‍റെ തലച്ചോറുപയോഗിച്ച് ചിന്തിക്കുകയും ഭാവന ചെയ്യുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തു കൊണ്ട് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ നാമിന്നു കാണുന്ന ശാസ്ത്രീയമായതും അല്ലാതതുമൊക്കെ നേടുവാനും കണ്ടെത്തുവാനും മനുഷ്യന്‍ തന്‍റെ തലച്ചോറിന്‍റെ അല്ലെങ്കില്‍ ബുദ്ധിയുടെ ചെറിയൊരു ശതമാനം പോലും ഉപയോഗിച്ചിട്ടില്ല എന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.ഈ കാലം വരെ മനുഷ്യരാശി നേടിയതൊക്കെയും ശാസ്ത്രം, ഭാഷ ,സംസ്ക്കാരം ഇവയോക്കെയും നെടാനായി നമ്മുടെ തലച്ചോറിന്‍റെ ചെറിയൊരു ശതമാനം മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എങ്കില്‍ നമ്മുടെ അറിവ് പൂര്‍ണമല്ലല്ലോ .നാം ശരിയെന്നു കരുതിയ പലതും തെറ്റെന്നും നാം തെറ്റെന്നു കരുതിയ പലതും ശരിയെന്നും കാലം തെളിയിച്ചതല്ലേ.ഇനിയും മനുഷ്യന്‍റെ ബുദ്ധി കൂടുതല്‍ കൂടുതല്‍ വികസിക്കുമ്പോള്‍ നമ്മുടെ ഇന്നത്തെ ധാരണകള്‍ പലതും തിരുത്തേണ്ടി വരികയില്ലേ. പിന്നെ എന്തുകൊണ്ടാണ് വിദ്യാഭ്യാസവും വിവരവും ഉണ്ടായിട്ടും പല ആളുകളും ദാര്‍ഷ്ട്യത്തോടെ ദൈവം ഇല്ല എന്ന് വാദിക്കുന്നത്.നമ്മുടെ തീരെ ചെറിയ ബുദ്ധി കൊണ്ടും പരിമിതമായ അറിവ് വെച്ചും ദൈവം ഇല്ല, ഈ ലോകത്തിന്നൊരു സൃഷ്ടാവില്ല എന്ന് ശഠിക്കുന്നത് ശരിയാണോ.പ്രപഞ്ചത്തിലെ അനേകായിരം ഗോളങ്ങളില്‍ വളരെ നിസ്സാരമായ ഭൂമി എന്ന ഗ്രഹത്തില്‍ കൂടിയാല്‍ ഒരു നൂറ്റാണ്ടിലധികം ആയുസ്സില്ലാത്ത ദുര്‍ബലനായ മനുഷ്യന്‍ എന്ന ജീവി തന്‍റെ ശുഷ്ക്കമായ അറിവ് വെച്ചുകൊണ്ട് അഹങ്കാരത്തോടെ ഈ കാണുന്ന പ്രപഞ്ച ത്തിനൊന്നും ഒരു സൃഷ്ടാവില്ല എന്ന് വാദിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് . അമ്പതു കൊല്ലം മുമ്പ് ഒരു നാട്ടിന്‍പുറത്ത്കാരനോട് മൊബൈല്‍ ഫോണ്‍ എന്ന ഒരു സംഗതി ഉണ്ട് എന്ന് പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുമായിരുന്നില്ല .നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ലോകത്തിന്റെ ഏതോ അറ്റത്തുള്ള ആളുമായി കണ്ടു സംസാരിക്കാമെന്ന് പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുകയില്ല എന്ന് മാത്രമല്ല പറഞ്ഞയാള്‍ക്ക് വട്ടാണെന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്യുമായിരുന്നു .എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒരാളോട് ഇങ്ങനെ പറഞ്ഞാല്‍ അയാള്‍ അങ്ങിനെ ഒന്നില്ല എന്ന് നിഷേധിക്കുകയാണെങ്കില്‍ ആ വ്യക്തി സമൂഹത്തില്‍ എത്രത്തോളം പരിഹാസ്യനായി തീരും എന്ന് ചിന്തിക്കുക.ഇന്ന് ദൈവം ഇല്ല എന്ന് പറയുന്നവരുടെ അവസ്ഥയും കുറെക്കാലം കഴിയുമ്പോള്‍ ഇങ്ങിനെ ആയിരിക്കും. നമുക്ക് ചുറ്റും കാണുന്ന പുല്ലിലായാലും പൂമ്പാറ്റയിലായാലും മരമായാലും മനുഷ്യനായാലും വന്യജീവികളായാലും നക്ഷത്ര ചന്ദ്രാദി ഗോളങ്ങളായാലും അതൊക്കെ താനേ ഉണ്ടായതാണെന്ന് വിശ്വസിക്കാന്‍, ഇത്രയും കൃത്യമായി അതൊക്കെ സൃഷ്ടിച്ചു പരിപാലിക്കാന്‍ ഒരു സൃഷ്ടാവില്ല എന്ന് വാദിക്കാന്‍ മനുഷ്യന്‍ എത്രമാത്രം സങ്കുചിതമായ ബുദ്ധിയും ചിന്തയും ഉള്ളവനായിരിക്കണം.ജ്ഞാനികളെന്നു സ്വയം ഭാവിക്കുന്ന ഇക്കൂട്ടര്‍ എത്ര മാത്രം അറിവില്ലായ്മയും മൂഡ വിശ്വാസവുമാണ് പ്രചരിപ്പിക്കുന്നത്. പലരും ദൈവം ഇല്ല എന്ന് വാദിക്കുന്നതും വാശിപിടിക്കുന്നതും മത പന്ധിതന്മാരുടെയോ പുരോഹിതന്‍മാരുടെയോ പല രീതികളോടും നിലപാടുകളോ ടുമുള്ള എതിര്‍പ്പില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഉള്ളതാണെന്ന് തോന്നുന്നു. ഗ്രന്ഥക്കെട്ടു ചുമക്കുന്ന കഴുതകളെ പോലുള്ള പണ്ഡിത വേഷധാരികളുണ്ടാവാം .മത വിരുദ്ധരായി ജീവിക്കുന്ന പുരോഹിതന്മാരും കണ്ടേക്കും.ഇതൊന്നും ദൈവം ഇല്ല എന്ന് നിഷേധിക്കാനുള്ള ന്യായങ്ങളല്ല. മനുഷ്യന് കാണാനും അറിയാനും പഞ്ചേന്ദ്രിയങ്ങള്‍ നല്കിയിട്ടുണ്ട് .ചിന്തിക്കാന്‍ ബുദ്ധി നല്കിയിട്ടുണ്ട് .തന്‍റെ ചുറ്റുപാടുള്ള സചേതന അചേതന വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന് ഇതിന്‍റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.ആ സൃഷ്ടാവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ മത ഗ്രന്ഥങ്ങളുണ്ട് .ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ആരാധനാ കര്മ്മങ്ങളുണ്ട് .സച്ചരിതരായ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. മനുഷ്യരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും ചൂണ്ടികാട്ടി ദൈവമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് ചോദിക്കാറുണ്ട്. ഇതൊന്നും ദൈവം ഇല്ല എന്ന് സ്ഥാപിക്കാനുള്ള കാരണങ്ങള്‍ അല്ല.ലോകത്ത് പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും കഷ്ടപ്പാടുകളും പെരുകുന്നതിന് യഥാര്‍ത്ഥ കാരണം മനുഷ്യനില്‍ ദൈവ ചിന്ത ഇല്ലാതാകുന്നത് കൊണ്ടാണ്. സഹജീവികളോട് സ്നേഹവും കാരുണ്യവുമാണ് മതം പഠിപ്പിക്കുന്നത് .സമ്പത്തില്‍ ഒരു വിഹിതം പാവപ്പെട്ടവന് കൂടി അവകാശപ്പെട്ടതാണ്. വ്യക്തികളും ഭരണാധികാരികളുമെല്ലാം ദൈവ ഭയം ഉള്ളവരാകുമ്പോള്‍ ലോകത്ത് പട്ടിണി ഇല്ലാതാവും.എന്റോസള്‍ഫാനായാലും അനുവികിരണം ആയാലും ദൈവഭയമില്ലാത്ത മനുഷ്യരുടെ സ്വാര്‍ത്ഥ മോഹത്തില്‍ ഒരുപാടു മനുഷ്യര്‍ തലമുറകളടക്കം രോഗവും ദുരിതവും പേറേണ്ടി വരുമ്പോള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് ദൈവ വിശ്വാസികളാണ്.യഥാര്‍ത്ഥ വിശ്വാസികളുടെ ഒരു സമൂഹത്തില്‍ ഇത്തരം അനീതിയും അക്രമവും വളരുകയില്ല. എല്ലാം തികഞ്ഞവരെന്നുള്ള അഹങ്കാരത്തോടെ ദൈവം ഇല്ല എന്ന് നിഷേധിക്കാനും അത് സ്ഥാപിക്കാനും ശ്രമിക്കുന്നതിനു മുമ്പ് ഒരു നിമിഷം ആലോചിക്കുക .നമ്മെക്കാളും നിസ്സാരരായ അണ്ണാറക്കണ്ണനും കാക്കയും പാമ്പും കീരിയുമെല്ലാം ,ഭൂകമ്പങ്ങളും സുനാമിയും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിനു മുമ്പേ മുന്‍കൂട്ടി അറിയുകയും അവ സുരക്ഷിത സ്ഥാനങ്ങള്‍ തേടുകയും ചെയ്യും.ശാസ്ത്ര സാങ്കേതിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കി എന്ന് അഹങ്കരിക്കുന്ന നമുക്ക് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വരുന്നു.നമ്മെക്കാളും നിസ്സാരരായ ഈ മിണ്ടാപ്രാണികളോട് വരാന്‍ പോകുന്ന പ്രകൃതി ദുരന്തത്തെ കുറിച്ച് ആരാണ് മുന്നറിയിപ്പ് നല്‍കിയത്.
28.03.2014 4pm news പ്രസിദ്ധീകരിച്ചത്
28.03.2014 4pm news പ്രസിദ്ധീകരിച്ചത്
Congratts
ReplyDeleteദൈവമുണ്ടെന്നതിനു എന്തൊക്കെ തെളിവുകള്‍ ആണ് ഭൂമിയില്‍ ദൈവം തന്നെ ഒരുക്കിവെചിരിക്കുന്നത്.....നിങ്ങള്ക്ക് ആകാശങ്ങളിലും ഭൂമിയിലും നിങ്ങളില്‍ തന്നെയും ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.....
ReplyDeleteനല്ല പരിശ്രമം. അല്ലാഹു പ്രതിഫലം നല്‍കട്ടെ...ആമീന്‍...ബായ് പാരഗ്രാഫിംഗ് ഒന്നു കൂടി ഭംഗിയാക്കൂ....
സ്വന്തം ശരീരത്തെ അറിഞ്ഞവന്‍ സൃഷ്ടാവിനെ അറിഞ്ഞവനാണ്..നന്നായി എഴുതി.. ഹൃദയം നിറഞ്ഞ ആശംസകള്‍..
ReplyDeletegood write-up
ReplyDelete"ശാസ്ത്ര സാങ്കേതിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കി എന്ന് അഹങ്കരിക്കുന്ന നമുക്ക് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വരുന്നു.നമ്മെക്കാളും നിസ്സാരരായ ഈ മിണ്ടാപ്രാണികളോട് വരാന്‍ പോകുന്ന പ്രകൃതി ദുരന്തത്തെ കുറിച്ച് ആരാണ് മുന്നറിയിപ്പ് നല്‍കിയത് "........ ഈ ഒരു വരി മാത്രം മതി ദൈവം ഉണ്ടെന്ന് 'യുക്തി ഉപയോഗിച്ച്' വാദിക്കുന്ന യുക്തിവാദിക്ക് .
ReplyDelete